‘മുക്ത്യോദയം': കൂടുതല്‍ ഹെൽപ് ഡെസ്കുകള്‍ തുറക്കും
1562079
Saturday, May 24, 2025 5:59 AM IST
കൊല്ലം: കൊല്ലം സിറ്റി പോലീസ്, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ലഹരിക്കെതിരായ സംയുക്ത കർമപദ്ധതി മുക്ത്യോദയത്തി െ ന്റ ഭാഗമായി കൊല്ലം സിറ്റിയുടെ പരിധിക്കുള്ള 17 ദുര്ബലമേഖലകളില്കൂടി കൗണ്‍സലിംഗ് ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഹെല്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുക.
ആദ്യ കൗണ്‍സലിംഗ് ഹെല്പ് ഡെസ്ക് പുള്ളിക്കട നഗറില്‍ ഇക്കഴിഞ്ഞ നാലിന് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ വിജയത്തി െ ന്റ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലകളിലേക്ക് ഹെല്പ് ഡെസ്ക്കുകള്‍ സിറ്റി പോലീസ് വ്യപിപ്പിക്കുന്നത്.
വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് 17 കേന്ദ്രങ്ങളില്‍ കൂടി പുതിയതായി കൗണ്‍സിലിംഗ് ഹെല്പ് ഡെസ്ക്കുകള്‍ കൊല്ലം സിറ്റി പോലീസ് സജമാക്കിയിരിക്കുന്നത്.