പോലീസ് സ്റ്റേഷനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ബൈക്കും നശിപ്പിച്ച നിലയിൽ
1562081
Saturday, May 24, 2025 5:59 AM IST
അഞ്ചല്‍ : അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയവര്‍ സ്റ്റേഷന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. അഞ്ചലിലെ ബിജെപി പ്രവർത്തകനും ആട്ടോ ഡ്രൈവറുമായ കൃഷ്ണകുമാറി െ ന്റ ഓട്ടോ റിക്ഷയും അഞ്ചൽ സ്വദേശിയായ പ്രഭു മോഹന െ ന്റ ബൈക്കുമാണ് പോലീസ് സ്റ്റേഷ െ ന്റ മുന്നിൽ സാമൂഹിക വിരുദ്ധർ അടിച്ച് തകർത്തത്.
ഇരുവരും പോലീസ് സ്റ്റേഷനില്‍ എത്തി മടങ്ങിവരവേയാണ് വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ല്, സീറ്റുകള്‍, ലൈറ്റുകള്‍ ഉള്‍പ്പടെ നശിപ്പിച്ചു.
ബൈക്കിന്റെ ഹെഡ് ലൈറ്റ് സീറ്റ്, ബാഗ് ഉള്‍പ്പടെയുള്ളവയും നശിപ്പിക്കപ്പെട്ടു. ഇരു വാഹനങ്ങളുടെയും ടയറുകളും കുത്തിക്കീറി.
ഓട്ടോ ഓടിച്ച് ജീവിതമാർഗം നടത്തിവരുന്ന കൃഷ്ണകുമാർ ഇതോടെ ദുരിതത്തിലായി. കൃഷ്ണകുമാറും പ്രഭുവും അഞ്ചല്‍ പോലീസില്‍ പരാതി നല്കി.
അതേസമയം, പോലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പോലും അടിച്ചു തകര്‍ക്കുന്ന അവസ്ഥയാണെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ബിജെപി നേതാവ് ബബുല്‍ ദേവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ കണ്ടെത്തുമെന്നും അഞ്ചല്‍ പോലീസ് പറഞ്ഞു.