അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് അറസ്റ്റില്‍
1562080
Saturday, May 24, 2025 5:59 AM IST
അഞ്ചല്‍ : ഏരൂരില്‍ അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികനെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരനെല്ലൂര്‍ ആര്‍പിഎല്‍ ക്വാര്‍ട്ടേഴ്സില്‍ ഏഴാം ബ്ലോക്കില്‍ ചന്ദ്രശേഖരന് (52) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ ചന്ദ്രശേഖരന് അഞ്ചുവയസുകാരനെ ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. .
ഇയാള്‍ മറ്റേതെങ്കിലും കുട്ടികളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.