ഗോത്രവർഗ വിവാഹം :രണ്ടു ദന്പതികളുടെ ചെലവുകൾ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു
1561644
Thursday, May 22, 2025 6:27 AM IST
പാരിപ്പള്ളി : വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തി െ ന്റ ആറാംവാർഷികത്തോടനുബന്ധിച്ച് 25ന് സ്നേഹാശ്രമത്തിൽ നടക്കുന്ന ശബരിമല വനത്തിലെ 20 ഗോത്രവർഗ യുവതീയുവാക്കളുടെ വിവാഹത്തിൽ രണ്ടു ദന്പതിമാരുടെ മുഴുവൻ വിവാഹ ചെലവുകളും പാരിപ്പള്ളി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്തു.
അമ്മചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ ഇതിനാവശ്യമായ തുക സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന് കൈമാറി.സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ സെക്രട്ടറി പി.എം.രാധാകൃഷ്ണൻ വെൽഫയർ ഓഫീസർ ആലപ്പാട്ട് ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.