ഫോട്ടോകൾ കഥകളെ പ്രതിഫലിപ്പിക്കണം: അടൂർ
1562084
Saturday, May 24, 2025 6:12 AM IST
കൊല്ലം: വഴിയില്‍ കാണുന്ന എല്ലാവരും ഫോട്ടോഗ്രഫര്മാരാകുന്ന ആധുനിക കാലത്താണ് നാം ജീവിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. നമുക്ക് ഫോട്ടോഗ്രഫിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഓരോ ഫോട്ടോക്ക് പിന്നിലും ഓരോ കഥയുണ്ട്. ഈ കഥയെ നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം ഓരോ ഫോട്ടോഗ്രഫും. അതിന് നിരന്തരമായ പരിശീലനം ആവശ്യമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ് ഐആര്‍ഇഎല്‍- െ ന്റ സഹകരണത്തോടെ പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുന്ന പ്രസ് ഫോട്ടോഗ്രഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം ‘സ്റ്റില്ലം 2025' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഐആര്‍ഇഎല്‍ ഡെപ്യൂട്ടി മാനേജര്‍ എന്‍.എസ്. അജിത് കുമാര്‍, കൊല്ലം പബ്ലിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് .ആര്. നായര്‍, പ്രസ് ക്ലബ് സെക്രട്ടറി സനല്‍ .ഡി. പ്രേം, ട്രഷറര്‍ കണ്ണന്‍നായര്‍ എന്നിവർ പ്രസംഗിച്ചു.
പ്രദര്‍ശനത്തിനോടനുബന്ധിച്ച് 'ഫോട്ടോഗ്രഫിയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ ഡി. ജയചന്ദ്രന് ക്ലാസ് നയിച്ചു. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം നാളെ സമാപിക്കും.