കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അധ്യാപകർ ഉച്ചകോടി നടത്തി
1562082
Saturday, May 24, 2025 5:59 AM IST
കൊട്ടാരക്കര: മാറുന്ന ലോക കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചർച്ചകളുമായി കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകർ കാലാവസ്ഥ ഉച്ചകോടി നടത്തി. കൊട്ടാരക്കര ഗവ.ബോയ്സ് സ്കൂളിൽ നടക്കുന്ന അധ്യാപക പരിശീലനത്തി െ ന്റ ഭാഗമായി വിവിധ പഠന തന്ത്രങ്ങൾ പരിശീലിപ്പിക്കുന്നതി െ ന്റ ഭാഗമായിട്ടാണ് പത്താം ക്ലാസ് ഭൂമിശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് കാലാവസ്ഥ ഉച്ചകോടി സംഘടിപ്പിച്ചത്.
ലോകത്തെ എട്ടു കാലാവസ്ഥ മേഖലകളെ പ്രതിനിധാനം ചെയ്ത് അധ്യാപകർ ഉച്ചകോടിയിൽ പങ്കെടുത്തു. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മേഖലകൾ നേരിടുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗങ്ങളും ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന തീരുമാനത്തോടെ ഉടമ്പടി തയാറാക്കി അവർ പ്രസിദ്ധീകരിച്ചു.
പരിശീലകരായ ബി. പ്രദീപ്, ബി. കെ. ബിനുരാജ്, എസ്.എൻ.സുഗന്ധി എന്നിവർ നേതൃത്വം നൽകി. രണ്ട് ഘട്ടങ്ങളിലായി നടന്ന അധ്യാപക പരിശീലനം കഴിഞ്ഞ ദിവസം അവസാനിച്ചു. മാറിയ കാലത്തിനനുസരിച്ചുള്ള പഠനതന്ത്രങ്ങളുമായി പുതിയ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാൻ പൂർണ സജ്ജരായി അധ്യാപകർ ഇനി സ്കൂളിലേക്ക് എത്തും.