സിപിഐ നെടുവത്തൂർ മണ്ഡലം സമ്മേളനം ഇന്ന് മുതൽ
1562093
Saturday, May 24, 2025 6:12 AM IST
കൊട്ടാരക്കര: സി പി ഐ നെടുവത്തൂർ മണ്ഡലം സമ്മേളനം ഇന്നാരംഭിച്ച് 27 ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് പതാക കൊടിമര ജാഥകൾ പ്രയാണം നടത്തും.
വൈകുന്നേരം അഞ്ചിന് അമ്പലത്തും കാലയിൽ സംഗമിക്കും. നാളെ വൈകുന്നേരം അഞ്ചിന് പുതുതായി പണികഴിപ്പിച്ച മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രടറി ബിനോയ് വിശ്വം നിർവഹിക്കും.
എൻ.കുട്ടൻ സ്മാരക ലൈബ്രററി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ. രാജേന്ദ്രനും പി. ഗംഗാധരൻ നായർ സ്മാരക കോൺഫറൻസ് ഹാൾ പി. എസ്. സുപാൽ എം എൽ എ യും കെ. മാധവൻ പിള്ള സ്മാരക ജനസേവാദൾ ഓഫീസ് ദേശീയ ക്യാപ്ടൻ ആർ. രമേശും ഉദ്ഘാടനം ചെയ്യും.
നേതാക്കളായ സാം. കെ. ഡാനിയേൽ, എം. എസ്. താര, കെ. എസ്. ഇന്ദുശേഖരൻ നായർ, ജഗദമ്മ ടീച്ചർ, ജി. രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിക്കും.26 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 27 ന് പ്രതിനിധി സമ്മേളനം തുടരും.
ഉച്ചക്ക് 12.30ന് മന്ത്രി ജെ. ചിഞ്ചുറാണി, കെ. ആർ. ചന്ദ്രമോഹനൻ, ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ചക്കുവരക്കൽ ചന്ദ്രൻ, ആർ. മുരളീധരൻ, ജി. രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.