പ്ലസ് ടു പരീക്ഷയിൽ ആശ്രയയിലെ കുട്ടികൾ മികച്ച വിജയം നേടി
1561860
Friday, May 23, 2025 6:10 AM IST
കൊട്ടാരക്കര : ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ ആശ്രയയിലെ കുട്ടികൾ മികച്ച വിജയം നേടി. അസ്മിത, പ്രിജോ മത്തായി , ആഷിക് മോൻ എന്നിവരാണ് വിജയിച്ചത്. അസ്മിത താമരക്കുടി എസ് വി വി എച്ച് എസ് എസിലും, ആഷിക് മോൻ, പ്രിജോ മത്തായി എന്നിവർ അടൂർ പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലുമാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്.
ഇവരുടെ അഭിരുചിയ്ക്കും താത്പര്യത്തിനുമനുസരിച്ച് ഉപരിപഠനത്തിന് ആശ്രയ സൗകര്യമൊരുക്കും. നിലവിൽ നൂറോളം കുട്ടികളാണ് ആശ്രയയുടെ തണലിൽ താമസിച്ച് പഠനം നടത്തിവരുന്നത്.