വനത്തിൽ ഫലവൃക്ഷങ്ങൾ; വിത്തുണ്ടകൾ നിർമിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ
1561856
Friday, May 23, 2025 6:10 AM IST
കരുനാഗപ്പള്ളി: വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ തഴച്ചുവളരാൻ വിത്തുണ്ടകൾ തയാറാകുന്നു. വന്യജീവി ആക്രമണ ലഘൂകരണം ലക്ഷ്യമിട്ട് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ നടത്തുന്ന നമുക്ക് വേണ്ടി മണ്ണിനുവേണ്ടി കാമ്പയി െ ന്റ ഭാഗമായാണ് ജൈവവൈവിധ്യ ദിനാചരണത്തി െ ന്റ ഭാഗമായി സീഡ് ബോളുകൾ തയാറാക്കിയത്.
ചക്ക, മാങ്ങ, ഞാവൽ, കശുവണ്ടി, ചാമ്പ എന്നിവയുടെ വിത്തുകളാണ് വിത്തുണ്ട നിർമാണത്തിനായി ഉപയോഗിച്ചത്. രണ്ട്ചട്ടി മണ്ണിന് ഒരുചട്ടി ചാണകം എന്ന അനുപാതത്തിൽ കുഴച്ചെടുത്ത് വിത്തുകൾ വച്ച് ഉരുട്ടിഎടുത്ത് ഉണക്കിയെടുത്താണ് വിത്തുണ്ടകൾ തയ്യാറാക്കിയത്.
ഇത്തരത്തിൽ തയ്യാറാക്കിയ വിത്തുണ്ടകൾ വനത്തിൽ നിക്ഷേപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫലവൃക്ഷങ്ങൾ കാട്ടിൽ ഉണ്ടാകുന്നതോടുകൂടി തീറ്റ തേടി നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ജൈവവൈവിധ്യ ദിനാചരണത്തോടെ അനുബന്ധിച്ച് സിഎസ് ആർ ട്രീ ആംബുലൻസ്, സബർമതി ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡ ന്റ് ജി. മഞ്ജുകുട്ടൻ അധ്യക്ഷത വഹിച്ചു.
സബർമതി ഗ്രന്ഥശാല സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ,കൗൺസിൽ താലൂക്ക് ഭാരവാഹികളായ അലൻ .എസ്.പൂമുറ്റം, ആർ.നിർമൽ രാജ്,ധ്യാൻജിത്ത്മിഷ, അലീന, ഋഷി ആർ.മിഷ, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.