കൊല്ലം ബിഷപ്പിന് ബഹറിനിൽ സ്വീകരണം
1562091
Saturday, May 24, 2025 6:12 AM IST
ബഹറിൻ: ബഹറിനിലെത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന് സ്വീകരണം നൽകി.
കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ സി എ പ്രസിഡന്റ് ജയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , വൈസ് പ്രസിഡന്റ് കൊയ്വിള മുഹമ്മദ് കുഞ്ഞ് , ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ആയ പ്രിൻസ് നടരാജൻ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം,
കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ ഏബ്രഹാം ജോൺ, കെസിഎ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെപിഎ സെക്രട്ടറി അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ പ്രസംഗിച്ചു.
ജഗത് കൃഷ്ണകുമാർ കെപിഎയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശേരി താൻ വരച്ച പിതാവി െ ന്റ ചിത്രവും ബിഷപ്പിനു കൈമാറി. കെപിഎ രക്ഷാധികാരികളായ ബിനോജ് മാത്യു, ചന്ദ്ര ബോസ് തുടങ്ങിയവർ പങ്കെടുത്തു. സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും തുടർന്ന് അരങ്ങേറി.