അഞ്ചലില്‍ ശാലോഭവൻ അജപാലന കേന്ദ്രം തുറന്നു
1561866
Friday, May 23, 2025 6:20 AM IST
അഞ്ചല്‍ : മലങ്കര കത്തോലിക്കാ സഭയുടെ അഞ്ചല്‍ വൈദിക ജില്ലാ കേന്ദ്രമായ അഞ്ചല്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയോട് ചേര്‍ന്ന് ശാലോം ഭവന് അജപാലന കേന്ദ്രം മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
ദീര്‍ഘകാലം കൊല്ലം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ മലങ്കര പുനഃരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കി 56-ാളം ഇടവകകള്‍ സ്ഥാപിച്ച അലക്സാണ്ടര്‍ വലിയവീട്ടില്‍ കോര്‍ എപ്പിസ്കോപ്പായുടെ നാമത്തിലാണ് അജപാലന കേന്ദ്രം സ്ഥാപിച്ചത്. തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ്,
വികാരി ജനറല്‍മാരായ ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ, റവ. ഫാ. തോമസ് കയ്യാലയ്ക്കല്‍, കോര്‍ എപ്പിസ്കോപ്പമാരായ ജോണ്‍ കാരവിള, മാത്യു ഏബ്രഹാം, ഗീവര്‍ഗീസ് നെടിയത്ത് റമ്പാന്, ബഥനി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. സിറിള്‍ ആനന്ദ്, എംസിഎ പ്രസിഡന്റ് റജിമോന്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
പരിപാടികള്‍ക്ക് വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, സഹ വികാരി റവ. ഫാ. ജോസഫ് വടക്കേടത്ത്, ട്രസ്റ്റി ഡോ. കെ.വി. തോമസ് കുട്ടി എന്നിവര്‍ നേതൃത്വം നല്കി.