വൈദ്യുതി തൊഴിലാളികൾ പ്രതിഷേധ ദിനം സംഘടിപ്പിച്ചു
1561865
Friday, May 23, 2025 6:20 AM IST
ചാത്തന്നൂർ: നാഷണൽ കോർണേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഡിവിഷനിൽ പ്രതിഷേധ ദിന യോഗം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എ. എ. സുനിൽ ഉദ്ഘാടനം ചെയ്തു.
പൊതുമേഖലകൾ ഒന്നൊന്നായി സ്വകാര്യ കുത്തക മുതലാളികൾക്ക് തീറെഴുതാനും വിറ്റ് തുലക്കാനും പുതിയ നയങ്ങളും നിയമങ്ങളും പടച്ചുവിടുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ - ജനവിരുദ്ധ നയങ്ങൾക്കെതിരേ തൊഴിലാളികളും ബഹുജനങ്ങളും ജൂലൈ ഒൻപതിന് നടക്കുന്ന പണിമുടക്കിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എ. എ. സുനിൽ അഭ്യർത്ഥിച്ചു.
ചാത്തന്നൂർ ഡിവിഷൻ കമ്മിറ്റിയംഗം അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷഫീഖ്, വർക്കേഴ്സ് ഫെഡറേഷൻ ഓർഗനൈസിംഗ്സെക്രട്ടറിഅശ്വതി, കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷനുവേണ്ടി പ്രവീൺ, ഡിവിഷൻ പ്രസിഡന്റ് അദീന എന്നിവർ പ്രസംഗിച്ചു.