കൊട്ടാരക്കര ബാർ അസോ. ഇന്റർ ബാർ ഫുട്ബാൾ ടൂർണമെന്റിനു തുടക്കമായി
1562094
Saturday, May 24, 2025 6:17 AM IST
കൊട്ടാരക്കര: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് അഡ്വ. ജി. വേലായുധൻ പിള്ള മെമ്മോറിയൽ അഖില കേരള ഇന്റർ ബാർ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. നാളെയാണ് സമാപനം.
വിളംബര റാലി ജില്ലാ ജഡ്ജി ഹരി. ആർ. ചന്ദ്രൻ കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കുമാർ, സെക്രട്ടറി അഡ്വ. തോമസ്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഡ്വ. ആർ. ആർ. രാജീവ് എന്നിവർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജഴ്സിയുടെ പ്രകാശനം എം എ സി ടി കോടതി ജഡ്ജ് ടി. ആർ. റീനാ ദാസ്, ട്രോഫി അനാച്ഛാദനം സബ് ജഡ്ജ് എ. ഷാനവാസ് എന്നിവർ നിർവഹിച്ചു.
ജുഡീഷൽ ഓഫീസർമാരായ ഫാസിൽ റഹ്മാൻ, എസ്. സൂരജ്, അർജുൻ രാജ്, സീനിയർ അഭിഭാഷകരായ കടയ്ക്കൽ രവീന്ദ്രകുമാർ, എ. ഗോപാലകൃഷ്ണൻ, പി. കെ. രാധാകൃഷ്ണൻ, സതീഷ് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ഉണ്ണിത്താൻ, കോടിയാട്ട് ശിവകുമാർ, കൃഷ്ണ ചന്ദ്രൻ എന്നിവർ വിളംബര റാലിക്ക് നേതൃത്വം നൽകി.