നാഷണൽ ലെവൽ മൾട്ടിഫെസ്റ്റ് വിദ്യുത് 2025 ന് അമൃതയിൽ തുടക്കം
1561861
Friday, May 23, 2025 6:10 AM IST
കൊല്ലം : നാഷണൽ ലെവൽ ഇന്റർ കോളജിയേറ്റ് മൾട്ടിഫെസ്റ്റ് വിദ്യുത് 2025 ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ തുടക്കമായി. മഹിന്ദ്ര ആൻഡ് മഹിന്ദ്ര ടെക്നോളജി ഇന്നോവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കർ വേണുഗോപാൽ മൾട്ടിഫെസ്റ്റി െ ന്റ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
അമൃതപുരി കാമ്പസിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ബാംഗ്ലൂർ ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കൺസൾട്ടന്റ്എസ്. രാമചന്ദ്രൻ, തെങ്കാശി സെമി കണ്ടക്റ്റേഴ്സ് സി ഇ ഒ അനന്തൻ അയ്യാസാമി, സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആന്റ് എഡ്യൂക്കേഷൻ (സിഎഡിആർആർ ഇ) ഡയറക്ടർ ജി. വിജയരാഘവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ടാഥിതികളുൾപ്പെടെ പങ്കെടുത്ത് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഇന്ത്യയുടെ നൂറ്റാണ്ട്' എന്ന വിഷയത്തിൽ പാനൽ ചർച്ചയും പ്രഭാഷണവും സംഘടിപ്പിച്ചു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ്. എൻ. ജ്യോതി എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേശീയ തല മൾട്ടിഫെസ്റ്റി ന്റെ ഭാഗമായി ഇരുപത്തിയഞ്ചോളം സാങ്കേതിക ശില്പശാലകൾ, മത്സരയിനങ്ങൾ, ഡ്രോൺ വർക്ക്ഷോപ്പ്, ഹാക്കത്തോൺ, പ്രഭാഷണ പരമ്പരകൾ എന്നിവയുൾപ്പെടെ എഴുപതിലധികം ഇവന്റ ുകളാണ് അമൃതപുരി കാമ്പസിൽ നടക്കുന്നത്.
കൂടാതെ ഹരിചരൺ, മസാല കോഫി ബാന്റ് തുടങ്ങിയവർ പങ്കെടുക്കുന്ന റെവൽ ഷോ, ഗ്രാന്റ് ഓട്ടോ എക്സ്പോ എന്നിവയും നടക്കും.
ഫിഫ്ത് സ്ട്രോക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഓട്ടോ എക്സ്പോയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വാഹനങ്ങൾ പ്രദർശിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൾട്ടിഫെസ്റ്റിൽ അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്.