ചേരിക്കോണത്ത് വീടുകൾ തോറും ശുദ്ധജലം വിതരണം ചെയ്യും
1561857
Friday, May 23, 2025 6:10 AM IST
കൊട്ടിയം: മഞ്ഞപ്പിത്ത ബാധ രൂക്ഷമായ തൃക്കോവിൽവട്ടം ചേരിക്കോണത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ വീടുകളിൽ ശുദ്ധജല വിതരണം നടത്തും.
ജില്ലാ കളക്ടർ എൻ. ദേവീദാസി െ ന്റ അധ്യക്ഷതയിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. കിണറുകളിൽ ക്ലോറിനേഷനും ശുചീകരണവും ബോധവത്ക്കരണവും ആരോഗ്യ വിഭാഗത്തി െ ന്റ നേതൃത്വത്തിൽ നടക്കുന്നതായി യോഗം വിലയിരുത്തി.
പച്ചമരുന്നി െ ന്റ പേരിൽ നടക്കുന്ന വ്യാജചികിത്സയ്ക്കെതിരേ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, ഡി എം ഒ , ജല അഥോറിറ്റി ഉദ്യോഗസ്ഥർ, മറ്റ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.