കേരളാ സർവകലാശാല യൂണിയൻ കലോത്സവം ഒൻപത് വേദികളിൽ
1562095
Saturday, May 24, 2025 6:17 AM IST
കൊല്ലം : കേരളാ സർവകലാശാല യൂണിയ െ ന്റ ഈ വർഷത്തെ കലോത്സവത്തി െ ന്റ സംഘാടകസമിതി രൂപീകരിച്ചു. കൊല്ലത്ത് ഒമ്പത് വേദികളിലായി 28,29,30,31 ന് നടക്കുന്ന കലോത്സവത്തിൽ ഇരുന്നൂറിലധികം കോളജുകളിൽ നിന്ന് മൂവായിരത്തിലധികം കലാ പ്രതിഭകൾ മാറ്റുരയ്ക്കും.
ക്യുഎസി ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം എം. നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ അശ്വിൻ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ഗോവിന്ദ് , സിൻഡിക്കറ്റ് അംഗങ്ങളായ ജി. മുരളീധരൻ, രാധാമണി, ഡിഎസ് എസ്ആർ സിദ്ധിഖ്, ഡോ. യു. എസ്. നിത്യ, ഫിറോസ്, അനിത നളിനി, ഷീബ എന്നിവർ പ്രസംഗിച്ചു.
201 അംഗ ജനറൽ കമ്മിറ്റിയെയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ചെയർമാൻ എം. നൗഷാദ് എം എൽ എ, ജനറൽ കൺവീനർ ആർ. ഗോപീകൃഷ്ണനെയും തീരുമാനിച്ചു.