സ്റ്റില്ലം -25 ഫോട്ടോ പ്രദർശനം ഇന്നുമുതൽ കൊല്ലത്ത്
1561855
Friday, May 23, 2025 6:10 AM IST
കൊല്ലം: ജില്ല രൂപീകൃതമായതി ന്റെ 75-ാം വാർഷിക ആഘോഷ ഭാഗമായി കൊല്ലത്തെ പ്രസ് ഫോട്ടോഗ്രഫര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോപ്രദര്‍ശനം 'സ്റ്റില്ലം 2025' കൊല്ലം പബ്ലിക് ലൈബ്രറിയിലെ ക്വയിലോണ്‍ ആര്‍ട്ട് ഗാലറിയില്‍ ഇന്നു മുതല്‍ 25വരെ നടക്കും.
ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാമത്സരം, ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള വിദഗ്ധരുടെ ക്ലാസുകള്‍, മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രഫി മത്സരം, ക്വിസ് മത്സരം, സെല്‍ഫി പോയിന്റ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11ന് ബി. ജയചന്ദ്രന് 'ഫോട്ടോഗ്രഫിയിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. പ്ലസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണന് അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10.30ന് വന്യജീവി ഫോട്ടോഗ്രഫര്‍ സാലി പാലോടി െ ന്റ പ്രഭാഷണം. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാമത്സരം, ഉച്ചകഴിഞ്ഞ് രണ്ടിന് സിനിമാ സംവിധായകരായ ഷാഹി കബീര്‍, ദിലീഷ് പോത്തന് എന്നിവരുമായി മുഖാമുഖം.
25ന് രാവിലെ 10ന് ചലച്ചിത്രനടനും ഫോട്ടോഗ്രഫറുമായ അരുണ്‍ പുനലൂരി െ ന്റ പ്രഭാഷണം, 12ന് മലയാളം വിക്കിപീഡിയ അഡ്മിന് കണ്ണന് ഷണ്‍മുഖത്തി െ ന്റ 'വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനത്തി െ ന്റ പുതിയ ആകാശങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസ്. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം നോവലിസ്റ്റ് ജി. ആര്. ഇന്ദുഗോപന് ഉദ്ഘാടനം ചെയ്യും.