കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള മാർക്കറ്റുകൾ: മന്ത്രി സജി ചെറിയാൻ
1561854
Friday, May 23, 2025 6:10 AM IST
കൊല്ലം: കിഫ്ബിയുടെ സാമ്പത്തിക പിന്തുണയോടെ കേരളത്തിൽ 51 മാർക്കറ്റുകൾ നവീകരിക്കുകയാണെന്നും, കോഴിക്കോടും ആലുവയിലും രാജ്യാന്തര നിലവാരമുള്ള മാർക്കറ്റുകൾ വരുമെന്നും മന്ത്രി സജി ചെറിയാൻ. കൊട്ടാരക്കര നെടുമൺകാവിൽ ആധുനിക മത്സ്യമാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തി െ ന്റയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മാർക്കറ്റുകളുടെ നവീകരണ പ്രവർത്തികൾ നടത്തുന്നത് തീരദേശ വികസന കോർപറേഷനാണ്. നെടുമൺകാവിൽ സമുച്ചയത്തിലെ ഓഡിറ്റോറിയത്തിൽ ശീതീകരണ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡി ന്റെ ധനസഹായത്തോടെ ആവിഷ്കരിച്ച പദ്ധതിപ്രകാരമാണ് മാർക്കറ്റ് സമുച്ചയം നിർമിച്ചതെന്നും മാലിന്യം കൈകാര്യം ചെയ്യാൻ പ്രത്യേക ഇടിപി സംവിധാനമുണ്ടെന്നും അധ്യക്ഷനായ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പ്രദേശത്തെ മറ്റു മാർക്കറ്റുകൾ, നെടുമൺകാവ്, അറക്കടവ് പാലം, സർക്കാർ സ്കൂളുകൾ എന്നിവയുടെ നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് വർഷം ഒട്ടേറെ വികസന ക്ഷേമ പ്രവർത്തനങ്ങളിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകും വിധം കേരളത്തെ മാറ്റാൻ കഴിഞ്ഞുവെന്നും മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ചടയമംഗലം, ചാത്തന്നൂർ, കുണ്ടറ എന്നിവിടങ്ങളിൽ ആധുനിക മത്സ്യ മാർക്കറ്റുകൾ ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. 5.02 കോടി രൂപ ചെലവിൽ ആവിഷ്കരിച്ച നിർമാണ പദ്ധതിയിൽ രണ്ട് ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നെടുമൺകാവിൽ നിർമിച്ചത്. ആദ്യ ബ്ലോക്കിൽ 12 കടമുറികളും, 10 മത്സ്യ സ്റ്റാളുകളും എട്ട് പച്ചക്ക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. രണ്ടാം ബ്ലോക്കിൽ മൂന്ന് ഓഫീസ് മുറികളും 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളുമുണ്ട്.
സെല്ലാർ-ചില്ലർ സംവിധാനം, മൂല്യ വർധിത ഉത്പന്നങ്ങൾക്കായി പ്രിപ്പറേഷന്റ ൂം, ഗോഡൗൺ എന്നീ സൗകര്യങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഡ്രെയിനേജ്, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങി യവയും സജീകരിച്ചിട്ടുണ്ട്.