പറ്റോലി തോട് നവീകരണം; നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും
1561308
Wednesday, May 21, 2025 6:11 AM IST
കരുനാഗപ്പള്ളി : നിയോജക മണ്ഡലത്തിലെ ഓച്ചിറ മുതൽ കന്നേറ്റി കായലിൽ അവസാനിക്കുന്ന പറ്റോലി തോട് നവീകരണ പ്രവർത്തനങ്ങൾ സി.ആർ.മഹേഷ് എംഎൽഎയും മറ്റു ജനപ്രതിനിധികളും നേരിട്ടെത്തി വിലയിരുത്തി.
കേന്ദ്ര സർക്കാർ വിഹിതമായി നബാർഡ്, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനഫണ്ടിൽ നിന്ന് അനുവദിച്ച 536.75ലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായി അനുവദിച്ച 28.25 ലക്ഷം രൂപയുമുൾപ്പെടെ 5.65കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. തോടി െ ന്റ ഇരുവശങ്ങളിലും ചുറ്റുമുള്ള പ്രദേശത്ത് താമസിക്കുന്നവരുമായ 100 കണക്കിന് ജനങ്ങളുടെ നാലു പതിറ്റാണ്ടിലേറെയുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പാക്കപ്പെടുന്നതെന്ന് സി. ആർ. മഹേഷ് എംഎൽഎ പറഞ്ഞു.
ഏകദേശം നാല് കിലോമീറ്റർ നീളത്തിൽ ജലസേചന തോടി െ ന്റ ആഴം കൂട്ടിയും സംരക്ഷണഭിത്തി ഇല്ലാത്ത പ്രദേശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നതുമാണ് പദ്ധതി.
കാർഷിക ഉപയോഗത്തിനായി ജലസേചന സൗകര്യം ഉറപ്പാക്കുന്നതിനും പറ്റോലി തോടി െ ന്റ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ എസ്റ്റിമേറ്റ്, മറ്റ് രേഖകൾ എന്നിവ കൃത്യമായി സമർപ്പിച്ചതി െ ന്റ അടിസ്ഥാനത്തിൽ നബാർഡ് പദ്ധതിക്കു അനുമതി നൽകുകയായിരുന്നു.
നാല് വില്ലേജുകളിലായി പറ്റോലി തോടി െ ന്റ സംരക്ഷണ ഭിത്തി ഇല്ലാത്ത വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും, വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും കാർഷിക മേഖലയിൽ വെള്ളം എത്തിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിലൂടെ സാധ്യമാകുമെന്ന് സി.ആർ. മഹേഷ് എംഎൽഎ അറിയിച്ചു.
തോടി െ ന്റ സമീപത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ ചിരകാലാഭിലാഷമാണ് സഫലമാകുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം തോട് നവീകരണത്തിനും കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ മറ്റൊരു പ്രവർത്തിക്കും മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
തോടി െ ന്റ വശങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നതിനായി ഡിജിറ്റൽ സർവേ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വേ നടത്തി അതിർത്തി നിർണയിച്ചിരുന്നു. ജലസേചന വകുപ്പ് തിരുവനന്തപുരം സൂപ്രണ്ടിങ് എൻജിനീയർക്കാണ് നിർമാണ ചുമതല.
രണ്ട് വർഷമാണ് നിർമാണ കാലാവധി. സി. ആർ. മഹേഷ് എംഎൽഎയ്ക്ക് ഒപ്പം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തിഫ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, കൗൺസിലർ സുമി മോൾ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ,
വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് .എ. വാഹിദ്, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കുഞ്ഞ്, നജീബ് മണ്ണേൽ, മുകേഷ്, സലീന ജമാൽ, കോൺട്രാക്ടർ എ. വാഹിദ്, സജീവ് മാമ്പറ, അസി.എൻജിനിയർ ലക്ഷ്മി തുടങ്ങിയവരു ണ്ടാ യിരുന്നു.