തെരുവുനായ ആക്രമണം: ഏഴുപേർക്കു കടിയേറ്റു
1561633
Thursday, May 22, 2025 6:14 AM IST
പാലോട് : തെരുവുനായയുടെ ആക്രമണത്തിൽ അച്ഛനും മകനും ഉൾപ്പെടെ നിരവധി പേർക്കു കടിയേറ്റു. നന്ദിയോട് കുന്നുംപുറത്ത് വീട്ടിൽ തുളസി, മകൻ നിരഞ്ജൻ അടക്കം ഏഴു പേർക്കാണു കടിയേറ്റത്.
നന്ദിയോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഹോക്കി പരിശീലനത്തിൽ എത്തിയതായിരുന്നു നിരഞ്ജൻ. അവിടെവച്ചാണു നിരഞ്ജനെ നായ കടിച്ചത്. നിരഞ്ജൻ പാലോട് ആശുപത്രിയിൽ ചികിത്സ തേടി.
നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. പാലോട് വെറ്റിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കി. നന്ദിയോട് കള്ളിപ്പാറ പ്രദേശങ്ങളിലെ വളർത്തു നായ്ക്കളെയും മറ്റു തെരുവു നായ്ക്കളെയും കന്നുകാലികളെയും നായ കടിച്ചിരുന്നു.