പരസ്പര സ്നേഹം കാലഘട്ടത്തി െ ന്റ അനിവാര്യത: ബിഷപ് പോൾ ആന്റണി മുല്ലശേരി
1561639
Thursday, May 22, 2025 6:27 AM IST
ഷാർജ : പരസ്പര സ്നേഹം കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തും ഉണ്ടാകേണ്ടത് കാലഘട്ടത്തി െന്റ അനിവാര്യതയാണെന്ന് കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. സ്നേഹവും സമാധാനവും ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആത്മീയവും ഭൗതികവുമായി മുന്നേറാൻ കഴിയൂ എന്നും ബിഷപ് പറഞ്ഞു.
ഷാർജ ഇന്ത്യ അസോസിയേഷൻ ഹാളിൽ ക്വയിലോൺ ഡയോസിസ് ഗ്ലോബൽ ഫെലോഷിപ് എന്ന സംഘടനയുടെ ആഗോളതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സംഘടനാ പ്രസിഡന്റ് അജി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സുൽത്താൻ അലി അക്കാത്രി, ഐസക് ജോൺ പട്ടാണി പറമ്പിൽ, സുധീർ നായർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര, സെക്രട്ടറി ശ്രീപ്രകാശ്, നൗഷാദ്, റോണി ആന്റണി, മാൻസിങ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ജോസ് ജോൺ (ഓസ്ട്രേലിയ), സിത്താർ ജോസ്, സെബാസ്റ്റ്യൻ, സുരേഷ്, മേഴ്സി, (യുഎ ഇ) സാബു ബെനഡിക്ട്, ഷിനി ( ഇന്ത്യ) എന്നിവർ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി.
ക്വയിലോൺ ഡയോസിസ് ഗ്ലോബൽ ഫെലോഷിപ് ഭാരവാഹികളായി ബിഷപ് പോൾ ആന്റണി മുല്ലശേരി (രക്ഷാധികാരി), അജി അഗസ്റ്റിൻ (പ്രസിഡന്റ്), ജോസ് ജോൺ (വൈസ് പ്രസിഡന്റ്), സിത്താർ ജോസ് ( ജനറൽ സെക്രട്ടറി ),സാബു ബെനഡിക്്ട്( ഓർഗനൈസിംഗ് സെക്രട്ടറി), എ.ജി.അനിൽ(സെക്രട്ടറി), ആന്റണി ജോസഫ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.