കൊ​ല്ലം: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പ് ക​ണ്ടെ​ത്താ​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ െ ന്‍റ നി​ര്‍​ദേ​ശ​നു​സ​ര​ണം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്‌ടര്‍ എ​ന്‍. ദേ​വി​ദാ​സ്.

വോ​ട്ട​ര്‍​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണം, പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​ന​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് അം​ഗീ​കൃ​ത രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​യാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.1950-​ലെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം വ​കു​പ്പ് 17, 18 പ്ര​കാ​രം രാ​ജ്യ​ത്ത് ഒ​ന്നി​ല​ധി​കം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലോ, ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പാ​ടി​ല്ല.

ഒ​രു സ്ഥ​ല​ത്ത് വോ​ട്ടു​ള്ള കാ​ര്യം ബോ​ധ​പൂ​ര്‍​വം മ​റ​ച്ചു​വ​ച്ച് മ​റ്റൊ​രു സ്ഥ​ല​ത്ത് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​ത് ഒ​രു വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ബൂ​ത്ത് ലെ​വ​ല്‍ എ​ജ​ന്‍റ് ത​ല​ത്തി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ രാ​ഷ്്‌ട്രീയ​പാ​ര്‍​ട്ടി​ക​ള്‍ കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​ള​ക്‌ടർ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി ഒ​ന്നി​ല​ധി​കം ത​വ​ണ ബോ​ധ​പൂ​ര്‍​വം പേ​ര് ചേ​ര്‍​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഇ​ല​ക്്‌ടറ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ക​ള​ക്‌ടർ നി​ര്‍​ദേ​ശം ന​ല്‍​കി.

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്‍റ് പ​ട്ടി​ക ല​ഭ്യ​മാ​ക്കു​ന്ന​തി​ന് രാ​ഷ്്‌ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​തൃ​ത്വ​ത്തിന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ജി​ല്ലാ ക​ളക്‌ട​ര്‍ പ​റ​ഞ്ഞു.

1100 ല​ധി​കം വോ​ട്ട​ര്‍​മാ​രി​ല്‍ കൂ​ടു​ത​ലു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച​തി െ ന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​രം​ഭ പ​രി​ശോ​ധ​ന​യി​ല്‍ 1030 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​തി​ല്‍ 517 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വോ​ട്ട​ര്‍​മാ​രെ സ​മീ​പ​മു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​റ്റി വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം ക്ര​മ​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി 513 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇ​തി​ല്‍ 432 എ​ണ്ണം നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ല്‍ ത​ന്നെ വേ​ണ്ട​തും 81 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഉ​ചി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ച​ന്ദ്ര​ഭാ​നു - ആ​ര്‍എ​സ്പി, ജോ​മോ​ന്‍ കീ​ര്‍​ത്ത​നം, അ​ഡ്വ. എ​സ്.​വേ​ണു ഗോ​പാ​ല്‍ - ബിജെപി, ഇ​ക്ബാ​ല്‍​കു​ട്ടി -കെസിഎം, ​ഡി.​ഗീ​താ​കൃ​ഷ്ണ​ന്‍ -ഐഎ​ന്‍സി, ​ലി​യ എ​യ്ഞ്ച​ല്‍ -ആം ​ആ​ദ്മി, ഈ​ച്ചം​വീ​ട്ടീ​ല്‍ ന​യാ​സ് മു​ഹ​മ്മ​ദ് -കെസിജെ ​എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.