എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
1561316
Wednesday, May 21, 2025 6:11 AM IST
കൊല്ലം: സമഗ്ര മേഖലയിലും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരി െ ന്റ നാലാം വാര്‍ഷികത്തി െ ന്റ ഭാഗമായുള്ള എ െന്റകേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ആശ്രാമം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളുമായി ചർച്ച നടത്തിയാണ് നാടി െ ന്റ പുരോഗതി ഉറപ്പാക്കുന്നതെന്ന് അധ്യക്ഷനായ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ജനാഭിപ്രായം തേടാൻ 22ന് എത്തുന്നത് വാർഷികത്തി െ ന്റ സുപ്രധാന പരിപാടിയാണ്. നാല് വർഷം തികയുന്ന ദിനത്തിലാണ് എ െ ന്റ കേരളത്തി െ ന്റയും സമാപനം. ഇക്കാലത്തിനിടയിൽ വിമർശകരേയും അതിശയിപ്പിക്കുന്ന വികസനം നടത്താനായി. എല്ലാ മേഖലകളിലും സാമ്പത്തിക വെട്ടി കുറയ്ക്കൽ ഉണ്ടായിട്ടും നാടി െ ന്റ വളർച്ചയ്ക്ക് തളർച്ച ഉണ്ടായില്ല. കൊല്ലത്തെ കോടതി സമുച്ചയം ഇക്കൊല്ലം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തെ ആദ്യമായി രണ്ടു ട്രില്യൺ ബജറ്റിൽ എത്തിക്കാൻ കഴിഞ്ഞതായും തനതു വരുമാനം ഇരട്ടിയായി വർധിപ്പിക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച തീം സ്റ്റോളുകൾ, വിപണന സ്റ്റോളുകൾ, എന്നിവയ്ക്കുള്ള സമ്മാനങ്ങളും റീൽസ് മത്സര വിജയി ആതിര .ബി. അശോകിനും ശുചിത്വമിഷൻ നടത്തിയ ക്വിസ് മത്സരത്തിലെ മെഗാ വിജയി രാഹുൽ മോഹനും അവാർഡ് നൽകി.
ജില്ലാ വ്യവസായ വകുപ്പിനും ഉപഹാരം നൽകി.മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്, ജില്ലാ കളക്ടര്‍ എൻ. ദേവിദാസ്, സബ് കളക്ടര്‍ നിഷാന്ത് സിഹാര, എഡിഎം ജി. നിർമൽകുമാർ, സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശൈലേന്ദ്രൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എൽ. ഹേമന്ത് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.