കളക്്ടറേറ്റിന് വീണ്ടും ബോംബ് ഭീഷണി
1561310
Wednesday, May 21, 2025 6:11 AM IST
കൊല്ലം: കളക്ടറേറ്റിലേക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണിയെത്തി. ഇന്നലെ രാവിലെ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസി ന്റെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. കളക്ടറേറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടിട്ടുണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ ഇത് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ഉടന്‍ കളക്ടറുടെ ഓഫീസ് വിവരം പൊലിസിന് കൈമാറി. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും കളക്്ടറേറ്റിലെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി സന്ദേശമെത്തിയ മെയിലി െ ന്റ ഉറവിടം അന്വേഷിക്കുകയാണ് പോലീസ്. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാമത്തെ ഭീഷണിയാണ് ഇന്നലെ ലഭിച്ചത്.
ഏപ്രില്‍ 24നും മാര്‍ച്ച് 18നുമായിരുന്നു നേരത്തെ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഈ വര്‍ഷം ഇതുവരെ മൂന്നു തവണയാണ് കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജില്ലാ കളക്ടറുടെ ഒദ്യോഗിക മെയിലില്‍ എത്തുന്നത്.
നിരന്തരം ഉണ്ടാകുന്ന ഇത്തരം ബോംബ് ഭീഷണികള്‍ കളക്ടറേറ്റി െ ന്റ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2016- ലെ കളക്ടറേറ്റ് സ്ഫോടനത്തിന് ശേഷം ഇത്തരത്തില്‍ ലഭിക്കുന്ന ഭീഷണി സന്ദേശത്തെ പോലീസ് അതീവ ഗൗരവമായി തന്നെയാണ് കാണുന്നത്.
അതേസമയം, അടിക്കടി സംസ്ഥാനത്തെ വിവിധ കളക്്ടറേറ്റുകളിലേക്കും സര്‍ക്കാര്‍ ഓഫിസുകളിലേക്കും വരുന്ന ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെടുന്നതാണ് ഇത് തുടര്‍ക്കഥയാകുന്നതിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.