നാടന്‍ തോക്ക് പിടികൂടിയ സംഭവം; ഒരാള്‍കൂടി പിടിയില്‍
1561314
Wednesday, May 21, 2025 6:11 AM IST
അഞ്ചല്‍ : ഏരൂര്‍ മണലി ഭാഗത്ത് നിന്നും നാടന്‍ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ആയിരനെല്ലൂര്‍ രഞ്ചു വിലാസത്തില്‍ സനില്‍ (43) ആണ് പിടിയിലായത്.
ആദ്യം പിടിയിലായ സജുവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കില്‍ ഉപയോഗിക്കാനുള്ള തിര നിർമിക്കായി സൂക്ഷിച്ചിരുന്ന ഈയം ഉള്‍പ്പെടെയുള്ള വെടികോപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സനിലി െ ന്റ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ ഇയാള്‍ തോക്ക് ഉപയോഗിച്ചിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തോക്ക് വന്യ മൃഗവേട്ടയ്ക്കായി ഉപയോഗിച്ചിരുന്നെന്നും പ്രദേശം കേന്ദ്രീകരിച്ചു പ്രത്യേക സംഘം തന്നെ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നതായും ഏരൂര്‍ എസ്എച്ച് ഒ പുഷ്പകുമാര്‍ പറഞ്ഞു.
കേസില്‍ കൂടുതൽ പേർ പിടിയിലാകുമെന്ന സൂചനയും പോലീസ് നല്കി. തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യം പിടിയിലായ സജുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.