ചേരിക്കോണത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു
1561638
Thursday, May 22, 2025 6:27 AM IST
കൊട്ടിയം : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാർ മരിച്ച തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചേരിക്കോണത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ചേരിക്കോണത്ത് മഞ്ഞപ്പിത്തം വ്യാപകമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത്. കണ്ണനല്ലൂർ ചേരിക്കോണം വാർഡിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച കുടിവെള്ളത്തിലാണ് മാരകമായ വിധത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ഒരു വീട്ടിലെ രണ്ട് പെൺകുട്ടികൾ മഞ്ഞപ്പിത്തം രോഗം ബാധിച്ച് മരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇവിടെയുള്ള കിണർ വെള്ളത്തി െ ന്റ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ആരോഗ്യവകുപ്പി െ ന്റ പബ്ലിക് ഹെൽത്ത് ലാബിൽ ജലപരിശോധനയ്ക്ക് ടെക്നീഷ്യൻ ഇല്ലാത്തതിനാൽ പരിശോധനാഫലം, സാമ്പിൾ അയച്ച് രണ്ടാഴ്ചകൾക്കുശേഷമാണ് ആരോഗ്യവകു പ്പ് അധികൃതർക്ക് ലഭിക്കുന്നത്. മാസങ്ങളായി ചേരിക്കോണം നഗറിൽ മഞ്ഞപ്പിത്തം വ്യാപകമായിരുന്നിട്ടും ഇതുവരെ ഉറവിടം കണ്ടെത്താനായിരുന്നില്ല.
കുടിവെള്ളത്തിൽ അപകടകരമായവിധം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തി െ ന്റ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
കഴിഞ്ഞദിവസം ചേരിക്കോണം മഹാത്മാ ലൈബ്രറിയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 228 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
12 പേരുടെ രക്തം, സിറം തിരിച്ച് കൂടുതൽ പരിശോധനയ്ക്ക് അയയ്ക്കും. ചേരിക്കോണം വാർഡിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തും. കൂടുതൽ ആരോഗ്യവകുപ്പ് ജിവനക്കാരുടെ സേവനം ഇവിടെ ലഭ്യമാക്കും.
പാലത്തറ, ഇരവിപുരം, കൊറ്റങ്കര, മയ്യനാട്, ഇളമ്പള്ളൂർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെ ഇവിടെയെത്തിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മഞ്ഞപ്പിത്തം രോഗം ബാധിച്ച പലരും പച്ചമരുന്ന് ചികിത്സയെ ആണ് ആശ്രയിക്കുന്നത്. ഇതും രോഗം പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. ഒട്ടേറെപേരെ ആരോഗ്യവകുപ്പ് അധികൃതർ ഏറെ നിർബന്ധിച്ചാണ് മെഡിക്കൽ ക്യാമ്പിലെത്തിച്ചത്.
വീടുകയറി ബോധവത്കരണം തുടങ്ങി
കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചേരിക്കോണം തലച്ചിറ നഗറിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണം തുടങ്ങി.
നാല് പേരടങ്ങുന്ന 10 സംഘങ്ങളാണ് വീടുകളിൽ സന്ദർശനം നടത്തുന്നത്. ഒരു ടീമിൽ മൂന്ന് ആശാവർക്കർമാരും ഒരു നഴ്സുമാണുള്ളത്. കുടുംബാംഗങ്ങൾക്ക് പനിയോ തലവേദനയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടോയെന്നു അന്വേഷിക്കുന്നതിനൊപ്പം രോഗം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ബോധവത്കരണവും നൽകുന്നുണ്ട്. ചേരിക്കോണം തലച്ചിറ നഗറിലെ ആറാം വാർഡിൽ 732 വീടുകളും 430 കിണറുകളുമാണുള്ളത്. കിണർവെള്ളം ശുദ്ധീകരിക്കുന്നതിനായി ക്ലോറിനേഷൻ നടത്തിവരുന്നു.
മരിച്ച പെൺകുട്ടികളുടെ വീട്ടിലെയും പരിസരപ്രദേശത്തെയും നാല് കിണറുകളിൽ മൂന്ന് ദിവസം കൂടുമ്പോൾ ക്ലോറിനേഷൻ നടത്തുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം 20 മിനിറ്റ് നന്നായി തിളപ്പിക്കണം, ഭക്ഷണപദാർഥങ്ങൾ അടച്ചുവയ്ക്കുക, മലമൂത്ര വി സർജജനത്തിന് ശേഷം കൈകൾ നന്നായി കഴുകുക, ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക,
കിണറുകളിലെ വെള്ളം കൃ ത്യമായി ക്ലോറിനേറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ പ്രവർത്തകർ നൽകി വരുന്നത്. ഇന്നലെ പ്രദേശത്ത് സൗജന്യമെഡിക്കൽ ക്യാമ്പും രക്തപരിശോധനയ്ക്കായി സാമ്പിൾ ശേഖരണവും നടത്തിയിരുന്നു.