രാജീവ് ഗാന്ധി അനുസ്മരണം
1561636
Thursday, May 22, 2025 6:27 AM IST
പാരിപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം കിഴക്കനേല വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളമാനൂർ ഗാന്ധി ഭവൻ സ്നേഹശ്രമത്തിൽ നടന്നു. ഡിസിസി അംഗം പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി റഹീം നെട്ടയം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ. ഡി.ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ മണലുവിള, പഞ്ചായത്ത് അംഗം റീന മംഗലത്ത്, വാർഡ് പ്രസിഡന്റ് എൽ. ആനന്ദൻ, മണ്ഡലം ഭാരവാഹികളായ എസ്. എസ്. വിഷ്ണു, ചാമവിള അനിൽ, ഷീബ രാജു, വിജയൻ വേളമാനൂർ, രാജഗോപാൽ, ബുഷറ ബീവി എന്നിവർ പ്രസംഗിച്ചു.
കല്ലുവാതുക്കൽ: മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കല്ലുവാതുക്കൽ കാർഷിക വികസന ബാങ്ക് ഹാളിൽ നടന്ന യോഗം ഡിസിസി അംഗം വട്ടക്കുഴിക്കൽ മുരളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ അധ്യക്ഷനായി. കാർഷികവികസന ബാങ്ക് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പാറയിൽ രാജു, എം. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ കല്ലുവാതുക്കൽ, കെ എസ് യു ജില്ലാ സെക്രട്ടറി വിഷ്ണു നാരായണൻ, കൃഷ്ണപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.