ഡെങ്കിപ്പനി: ഏരൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
1561315
Wednesday, May 21, 2025 6:11 AM IST
അഞ്ചല്‍ : ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ഏരൂര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത്, ആരോഗ്യം, ഓയില്‍പാം, ആര്‍പിഎല്‍, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു യോഗം ചേര്‍ന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത് ഉദ്ഘാടനം ചെയ്തു. പതിനൊന്നോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ കഴിയൂ എന്നും അജിത്ത് പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി. രാജ്, സെക്രട്ടറി എല്‍.വിനയന് മെഡിക്കല്‍ ഓഫീസര്‍ ശ്രീഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി പതിനായിരം രൂപാവീതം വാര്‍ഡുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒപ്പം ബോധവത്കരണം, മുന്നറിയിപ്പുകള്‍, ഉറവിട നശീകരണം, ഡ്രൈഡേ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.