പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 20കാരന് അറസ്റ്റില്‍
1561313
Wednesday, May 21, 2025 6:11 AM IST
അഞ്ചല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ 20 കാരനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കല്‍ ആനപ്പുഴക്കല്‍ സ്വദേശി അക്ഷയ് ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അടുപ്പത്തിലായ അക്ഷയ് പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ ഉൾപ്പെടെ എത്തി പലതവണ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി.
പെണ്‍കുട്ടിയുടെ സ്വഭാവ രീതിയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച അഞ്ചല്‍ പോലീസ് അതിജീവിതയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
പിന്നീട് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ഹരീഷ്, എസ് ഐ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.