കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
1561627
Thursday, May 22, 2025 6:14 AM IST
കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. കടയ്ക്കൽ പുല്ലുപണ ചരുവിള പുത്തൻവീട്ടിൽ ശാന്തയ്ക്കാണ് (55) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപത്തെ തോട്ടിൻ കരയിൽ തുണിയലക്കാൻ നിൽക്കുമ്പോഴാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.
ആക്രമണത്തിൽ ഇടത്തേ കൈയിൽ ആഴത്തിൽ മുറിവേറ്റു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.