മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം ഇന്ന്
1561634
Thursday, May 22, 2025 6:14 AM IST
കൊല്ലം: സംസ്ഥാന സര്‍ക്കാറി െ ന്റ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ജില്ലാതല യോഗം ഇന്ന് രാവിലെ 10ന് കൊല്ലം യൂനുസ് കണ്വന്ഷന് സെന്ററില്‍ നടക്കും.
വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്തൃ പ്രതിനിധികള്‍, മത-സാമൂഹിക-സാംസ്കാരികമേഖലകളിലെ പ്രമുഖര്‍, ട്രേഡ് യൂണിയന്-തൊഴിലാളി പ്രതിനിധികള്‍, യുവജന-വിദ്യാര്‍ഥിപ്രതിനിധികള്‍, കലാ-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, വ്യാപാരി-വ്യവസായി-പ്രവാസി പ്രതിനിധികള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും.
10ന് മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ്കുമാര്, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.