ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി
1226315
Friday, September 30, 2022 10:49 PM IST
മല്ലപ്പള്ളി: സംസ്ഥാന വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി കീഴ്വായ്പൂര് പോലീസും മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് മല്ലപ്പള്ളി ടൗണിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി. 50 കുട്ടികൾ അണിനിരന്നു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും പ്ലക്കാർഡുകളും ബാനറുകളും പ്രദർശിപ്പിച്ചു.
ഫ്ലാഷ് മോബിനു ശേഷം വ്യാപാരികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വിദ്യാർഥികൾ, പോലീസ് ഉദ്യോഗസ്ഥർ, വഴിയാത്രക്കാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണൻ ലഹരിവിരുദ്ധ സന്ദേശം നൽകി. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എച്ച്. അൻസിം പ്രസംഗിച്ചു. സ്കൂൾ വിമുക്തി ക്ലബ്ബ് അംഗം ആദിത്യ ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
അധ്യാപകരായ സൈജു മാത്യു, ഇന്ദു സുരേഷ്, ആര്യ അജിത്ത്, ശ്രീലക്ഷ്മി, ജൻസി, സ്കൂൾ ലീഡർ അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.