കർഷകസംഘം സമ്മേളനം തുടങ്ങി
1226569
Saturday, October 1, 2022 10:54 PM IST
മല്ലപ്പള്ളി: കർഷക സമ്മേളനം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മല്ലപ്പള്ളിയിൽ തുടക്കമായി. പ്രതിനിധി സമ്മേളന നഗറിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി ഉദ്ഘാടനം ചെയ്തു. ബാബു കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. മധുസൂദനൻ നായർ രക്തസാക്ഷി പ്രമേയവും ജിജി മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി മികച്ച ക്ഷീരകർഷക രഞ്ചു ജോർജ്, വീടിന്റെ മട്ടുപാവിൽ കൃഷിക്ക് അവാർഡ് ലഭിച്ച പ്രിയ വി. നായർ, നെൽപച്ചക്കറി കർഷകൻ പി.കെ. വാസുപിളള, ജൈവകർഷകൻ വാസുപിള്ള എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ആർ. തുളസീധരൻ പിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബിനു വർഗീസ്, ജേക്കബ് എം. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.