കോണ്‍ഗ്രസ് ഓഫീസ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎമ്മുകാര്‍ കീഴടങ്ങി
1226572
Saturday, October 1, 2022 10:54 PM IST
തിരുവല്ല: തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുവല്ല പോലീസില്‍ കീഴടങ്ങി. ചങ്ങനാശേരി കാക്കാന്പറമ്പില് കെ.എസ്. അമല്‍ (25), കുറ്റപ്പുഴ തീപ്പനിയില്‍ മുളംപറമ്പില്‍ വീട്ടില്‍ വിപിന്‍ ചാക്കോ (28), നിരണം നടയില്‍ താഴ്ചയില്‍ വീട്ടില്‍ വിവേക് വിശ്വനാഥന് (24), കടപ്ര പേരായിക്കോടത്ത് വീട്ടില്‍ റോബിന് ഏബ്രഹാം (25), വേങ്ങല്‍ മണല്‍പറമ്പില്‍ മോനി വര്‍ഗീസ് (24) എന്നിവരാണ് ഇന്നലെ വൈകുന്നേരത്തോടെ തിരുവല്ല പോലീസില്‍ കീഴടങ്ങിയത്.
കട്ടപ്പനയിലെ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കൊലചെയ്യപ്പെട്ട ധീരജിന്റെ മരണത്തില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിനിടെയാണ് സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോണ്‍ഗ്രസ് ഓഫീസ് ഒരു സംഘം ആള്ക്കാര് അടിച്ചുതകര്‍ത്തത്.