ലഹരി വിമുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്നു പത്തനംതിട്ടയില്‍
1227582
Wednesday, October 5, 2022 11:09 PM IST
പത്തനംതിട്ട: ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് പത്തനംതിട്ട ഗവൺമെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. തുടർന്ന് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും.
എഡിഎം ബി. രാധാകൃഷ്ണൻ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ തുടങ്ങിയവർ പങ്കെടുക്കും.