വന്യജീവി ഫോട്ടോഗ്രഫി പ്രദര്‍ശനത്തിനു നാളെ തുടക്കം
1227866
Thursday, October 6, 2022 10:58 PM IST
പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറിയുടെയും വൈഎംസിഎയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ ബെന്നി അജന്തയുടെ ഫോട്ടോ പ്രദര്‍ശനം നാളെ പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ആരംഭിക്കും.
രാവിലെ 11 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് സക്കീര്‍ ഹുസൈന്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.
പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് മികച്ച അടിക്കുറിപ്പ് തയാറാക്കുന്നതിന് മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.