അംഗീകരിച്ച തസ്തികൾ പ്രാബല്യത്തിൽ വരുത്തണം: ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
1242860
Thursday, November 24, 2022 10:16 PM IST
പത്തനംതിട്ട: മന്ത്രിസഭാ തീരുമാനത്തിൽ അംഗീകരിച്ച മെഡിക്കൽ ഓഫീസർ തസ്തികൾ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് 165 തദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ആയുർവേദ മെഡിക്കൽ ഓഫീസർ ഇല്ല. കിടത്തി ചികിത്സ നടത്തുന്ന 51 ആശുപത്രികളിൽ ഒരു സ്ഥിരം മെഡിക്കൽ ഓഫീസർ തസ്തികയാണുള്ളത്. കൂടാതെ വർഷങ്ങൾക്കു മുന്പ് അപ്ഗ്രേഡ് ചെയ്ത ഒട്ടനവധി ആശുപത്രികളിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് അനുവദിക്കേണ്ട തസ്തികകൾ സൃഷ്ടിച്ചിട്ടില്ല,
ഇതിന് ഉടൻ പരിഹാരം കാണുകയും കൂടുതൽ മെഡിക്കൽ ഓഫീസർ തസ്തികകൾ സൃഷ്ടിച്ച് ആയുർവേദ ചികിത്സ കൂടുതൽ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് ഗവൺമെന്റ്
ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ. രജിത ടി. വർഗീസ്, സെക്രട്ടറി ഡോ. മീരാ രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.