സാമൂഹിക സുരക്ഷ പെൻഷൻ: ജീവനക്കാർക്ക് ഇൻസെന്റീവ് നൽകിയില്ല
1243427
Sunday, November 27, 2022 2:30 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാർ നൽകിവരുന്ന സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്ത സഹകരണ ജീവനക്കാർക്കുള്ള ഇൻസെന്റീവ് കഴിഞ്ഞ ഒരുവർഷമായി നൽകാത്തതിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് ആക്കിനാട്ട് രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വി.ജെ. റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റെജി പി. സാം, വൈ. മണിലാൽ, ബി. അനിൽ കുമാർ, എസ്. അർച്ചന, രാജൻ ഏബ്രഹാം, സുധീഷ് ടി. നായർ, ബിജു തുന്പമൺ, എം.പി. രാജു, ജെയ്സ് ജോർജ്, ജോസ് പെരിങ്ങനാട് എന്നിവർ പ്രസംഗിച്ചു.