കോന്നി ഹിന്ദുമത സമ്മേളനം നാളെ മുതൽ
1262175
Wednesday, January 25, 2023 10:33 PM IST
പത്തനംതിട്ട: കോന്നി ഹൈന്ദവ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 16-ാമത് കോന്നി ഹിന്ദുമത സമ്മേളനം 27, 28, 29 തീയതികളില്‍ മഠത്തില്‍കാവ് ശ്രീദുര്‍ഗാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 8.30ന് സമിതി രക്ഷാധികാരി എസ്.പി. നായര്‍ പതാക ഉയര്‍ത്തും. വൈകുന്നേരം 5.30ന് തിരുവനന്തപുരം സംബോധ് ഫൗണ്ടേഷന് മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്യും. സേവാകേന്ദ്രം ചെയര്മാന് സി.എസ്. മോഹനന് അധ്യക്ഷത വഹിക്കും. വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് ജയസൂര്യന്‍ പാലാ മുഖ്യപ്രഭാഷണം നടത്തും. 28ന് വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനത്തില്‍ മിനി ഹരികുമാര്‍ അധ്യക്ഷത വഹിക്കും. പട്ടാമ്പി ഗവ. കോളജ് റിട്ട. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.ടി. രമ പ്രഭാഷണം നടത്തും.
29ന് വൈകുന്നേരം കോന്നി സത്യസായി സേവാസമിതിയുടെ ഭജന, ആറിന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് ആര്. രാമചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി ആനന്ദ് കെ. നായര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി. ശരത്ചന്ദ്രനാഥ്, വനിതാവിഭാഗം കണ്‍വീനര്‍ മിനി ഹരികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.