സാന്‍ ജോര്‍ജിയന്‍ സൊസൈറ്റി സങ്കേതഗ്രാമം ഉദ്ഘാടനം
1262478
Friday, January 27, 2023 10:32 PM IST
പത്തനംതിട്ട: സാന്‍ ജോര്‍ജിയന്‍ എഡ്യുക്കേഷണള് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സങ്കേതഗ്രാമം ഉദ്ഘാടനവും സത്ക്രിയ അവാര്‍ഡ് സമര്‍പ്പണവും ധനസഹായ വിതരണവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി വീണാ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സാൻ ജോര്‍ജിയന്‍ സത്ക്രിയ അവാര്‍ഡ് ഫാ. ഡേവിഡ് ചിറമ്മലിന് കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത സമ്മാനിക്കും. ആന്റോ ആന്റണി എംപി ധനസഹായ വിതരണം നടത്തും. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായ വിതരണം നടത്തുന്നുണ്ട്. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായവും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കുന്നതോടൊപ്പം ഭവന രഹിതര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനും കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, ജേക്കബ് കുറ്റിയില്‍, ജസ്റ്റസ് നാടാവള്ളില്‍, ജേക്കബ് ജോര്‍ജ് കുറ്റിയില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.