ചന്ദനപ്പള്ളി കണ്‍വന്‍ഷനു തുടക്കമായി
1263057
Sunday, January 29, 2023 10:24 PM IST
ചന്ദനപ്പള്ളി: 53 ാമത് ചന്ദനപ്പള്ളി ബൈബിള്‍ കണ്‍വന്‍ഷനും മൂന്നു നോമ്പാചരണവും പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുവത്വം ഇല്ലാത്ത സമൂഹം നമുക്കു ചുറ്റും രൂപപ്പെടുന്നത് ഭാവിയുടെ നിലനില്പിനെ സാരമായി ബാധിക്കുമെന്നും, പരസ്പര സ്നേഹം വെടിയാത്ത ആദിമ സഭയും ചൈതന്യത്തില്‍ കൂട്ടായ്മ കെട്ടിപ്പടുത്തുയര്ത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ബ്രദര്‍ സന്തോഷ് കരുമാത്രയും സംഘവും മൂന്നു ദിവസങ്ങളില്‍ കണ്വന്ഷന് നേതൃത്വം നല്‍കും. ഇന്നലെ രാവിലെ നടന്ന കുര്‍ബാനയ്ക്ക് ഫാ. ഗ്രിഗോറിയോസ് കോയിക്കലേത്ത് ഒഐസി, ഫാ. ജോൺ കുറ്റിയില്‍, ഫാ. സജി മാടമണ്ണില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബ്രദര്‍ സന്തോഷ് കരുമാത്ര വചനപ്രഘോഷണം നടത്തി.
ഇന്നു രാവിലെ കുര്‍ബാനയ്ക്ക് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. നാളെ കുര്‍ബാനയ്ക്ക് സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കാര്‍മികനാകും തുടര്‍ന്ന് ഉച്ചയ്ക്ക് ലൂര്‍ദ് മാതാ ഗ്രോട്ടോയില്‍നിന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. റോബിന് കലതിവിള, ഫാ. ജിന്‍സ് മേപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കും.