കേരള കോൺഗ്രസ്-എം വനം റേഞ്ച് ഓഫീസ് ധർണ ഇന്ന്
1264251
Thursday, February 2, 2023 10:23 PM IST
പത്തനംതിട്ട: നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കണമെന്നും കർഷകരെ സംരക്ഷിക്കണമെന്നും സീറോ ബഫർസോൺ തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്പിൽ ധർണ നടത്തും.
രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ പാർട്ടി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യും.
പ്രവാസികളെ ബജറ്റ് അവഗണിച്ചു
പത്തനംതിട്ട: വിദേശത്ത് ജോലി ചെയ്യുന്നവരും മടങ്ങി എത്തിയവരുമായ പ്രവാസികള്‍ക്കായി യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കുറ്റപ്പെടുത്തി.
കോവിഡ് സാഹചര്യം, ആഗോള സാമ്പത്തിക മാന്ദ്യം, സ്വദേശിവത്കരണം ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് ആയിരക്കണിക്കന് പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് തൊഴില്‍ പുനരധിവാസ പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കാതിരുന്നത് പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും കാട്ടുന്ന കടുത്ത അനീതിയും ക്രൂരതയുമാണെന്ന് അദ്ദേഹം പറഞ്ഞു.