ഏ​ക​ദി​ന പ​രി​ശീ​ല​ന​വും ക​ല​ണ്ട​ര്‍ പ്ര​കാ​ശ​ന​വും ന​ട​ത്തി
Saturday, February 4, 2023 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യോ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ന​ട​ത്തി. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് മു​ഖേ​ന ത​യാ​റാ​ക്കി​യ ടേ​ബി​ള്‍ ടോ​പ് ക​ല​ണ്ട​ര്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍ ക​മ്മീ​ഷ​ന്‍ അം​ഗം സു​ന​ന്ദ​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ്, സി​ഡ​ബ്ല്യൂ​സി അം​ഗം സു​നി​ല്‍ പേ​രൂ​ര്‍, ജി​ല്ലാ​വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ യു. ​അ​ബ്ദു​ള്‍ ബാ​രി, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ നി​ത ദാ​സ്, ഡി​സി​പി​യു പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​നി മ​റി​യം, അ​ഞ്ജു മേ​രി ജോ​സ്, എ​ലി​സ​ബ​ത്ത് ജോ​സ്, പി.​ആ​ര്‍. സ്മി​ത, ജോ​ബി​ന്‍ കെ. ​ജോ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.