വാഹനപരിശോധന നടത്തിയ വനപാലകരെ കൈയേറ്റം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
1265147
Sunday, February 5, 2023 10:42 PM IST
പത്തനംതിട്ട: വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ കൈയേറ്റം. രണ്ടുപേര്‍ അറസ്റ്റില്‍.
വനംവകുപ്പ് ബീറ്റ് ഓഫീസര്‍മാരുടെ പരാതിയില്‍ സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന് എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ ചെക്ക് പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ച ടാറ്റാ സുമോ വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു.
രാത്രികാലത്ത് വന്ന വാഹനമായതിനാല്‍ തടഞ്ഞു പരിശോധിക്കുക പതിവാണ്. ടാറ്റാ സുമോ ഡ്രൈവര്‍ വാഹനം തുറന്നു കൊടുത്ത് പരിശോധനയുമായി സഹകരിച്ചു. എന്നാല്‍ നിസാമുദ്ദീനും ജയശങ്കറും വനപാലകരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി.
സിപിഎം കമ്മിറ്റിയില്‍ പങ്കെടുത്തശേഷം മറ്റു പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രജിത്തും സതീശനും വന്നത്. ഇവര്‍
പ്രതികള്‍ ഒഴികെ വാഹനത്തിലുണ്ടായിരുന്ന മറ്റുളളവരും കുഴപ്പമുണ്ടാക്കിയില്ല.
ഇന്നലെ രാവിലെ വനംവകുപ്പ് ജീവനക്കാര്‍ പമ്പ സ്റ്റേഷനില്‍ കൈയേറ്റ ദൃശ്യങ്ങള്‍ സഹിതം പരാതി നല്കി.
ഇവരുടെ മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വൈകുന്നേരത്തോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.