പങ്കിടല്‍ സംസ്കാരം പഠിപ്പിക്കണം: ഗീവർഗീസ് മാര്‍ കൂറിലോസ്
1273846
Friday, March 3, 2023 10:14 PM IST
തുരുത്തിക്കാട്: ആര്ജിച്ചെടുക്കുന്നയെന്ന ആസക്തി വര്‍ധിപ്പിക്കാനുതകുന്ന ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്തു പങ്കിടാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസം ഉണ്ടാകണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. ബിഎഎം കോളജില്‍ സ്ഥാപകദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജ് മാനേജര്‍ ഏബ്രഹാം ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം മുളമൂട്ടില്‍, റവ. ടി.സി. ജോര്‍ജ് സ്മാരക പ്രഭാഷണം നടത്തി. കട്ടപ്പന മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജിന് റവ. ടി.സി. ജോര്‍ജ് സ്മാരക പുരസ്കാരം മെത്രാപ്പോലീത്ത സമ്മാനിച്ചു.