സ്കൂൾ വാർഷികം
1279398
Monday, March 20, 2023 10:39 PM IST
മല്ലപ്പള്ളി: നെല്ലിമൂട് സെന്റ് തോമസ് എൽപി സ്കൂളിലെ 113-ാമത് സ്കൂൾ വാർഷികം പിറ്റിഎ പ്രസിഡന്റ്് ഇ.വി ജോസഫിന്റെ അധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പൂർവവിദ്യാർഥിയും കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ബാബുക്കുട്ടി ആൻഡ്രൂസ് മേക്കരിങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കോ-ഓർഡിനേറ്റർ ഫാ. ബിജോയ് തോമസ് പൂർവ വിദ്യാർഥിയും കല്ലൂപ്പാറ പഞ്ചായത്തംഗവുമായ എബി മേക്കരിങ്ങാട്ട്, മുൻ പ്രഥമാധ്യാപിക പി.സി. ഗ്രേസി, ഹെഡ്മിസ്ട്രസ് മറിയാമ്മ പി.ജോർജ്, അധ്യാപിക രമ്യ വിജയൻ, സ്കൂൾ ലീഡർ സൈനോ മറിയം ബിനു എന്നിവർ പ്രസംഗിച്ചു.