വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
1279965
Wednesday, March 22, 2023 10:47 PM IST
മല്ലപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങരൂർ കണിച്ചേരിൽ ചെള്ളേട്ട് പുത്തൻപുരയിൽ കെ.എം. മത്തായിയുടെ മകൻ വർഗീസ് മാത്യുവാ (സണ്ണി-64) ണ് മരിച്ചത്.
കഴിഞ്ഞ 14ന് ഉച്ചയ്ക്ക് 12.30ന് ചെങ്ങരൂർചിറയിൽ ആക്ടീവ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
മല്ലപ്പള്ളിയിലേക്കു സ്കൂട്ടറിൽ പോയ സണ്ണിയും തിരുവല്ലയിലേക്കു പോകുകയായിരുന്നു ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സണ്ണിക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മരിച്ചു.
സംസ്കാരം ശനിയാഴ്ച 11.30ന് മൂശാരിക്കവല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനിക്കാട് പറങ്കിമാമൂട്ടിൽ ഗ്രേസി വർഗീസ്. മക്കൾ: സവിത, സുബിൻ, സനൽ (ഇരുവരും ബിലീവേഴ്സ് സിനഡ് ഓഫീസ്). മരുമക്കൾ: മനോജ് തോമസ്, സുനിൽ എബ്രഹാം, ആൻസി ബാബു (ഇരുവരും ബിലീവേഴ്സ് ഹോസ്പിറ്റൽ, തിരുവല്ല).