കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു: മോൻസ് ജോസഫ്
1280579
Friday, March 24, 2023 10:55 PM IST
തിരുവല്ല: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അമിത നികുതി ഭാരത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ
കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ തിരുവല്ല കെഎസ്ആർടിസി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാന്മാരായ ജോസഫ് എം. പുതുശേരി, ജോൺ കെ. മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർ
വർഗീസ് മാമ്മൻ, ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാം ഈപ്പൻ, ബിജു ലങ്കാഗിരി, ജോസ് പഴയിടം, ജോർജ് മാത്യു, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ വർഗീസ് ജോൺ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, വൈസ് പ്രസിഡന്റ് ജോമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.