നിര്‍മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കണം: പ്രഫ. സതീഷ് കൊച്ചുപറമ്പില്‍
1280588
Friday, March 24, 2023 10:56 PM IST
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയം മൂലം നിര്‍മാണമേഖല സ്തംഭിച്ചിരിക്കുകയാണെന്നും കേന്ദ്ര ഗവണ്മെന്റ് കോര്‍പറേറ്റുകളെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന് ജില്ലാ പ്രസിഡന്റ് സലിം പെരുനാട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ കലാം ആസാദ്, ഷാജി കുളനട, ഷാനവാസ് പെരിങ്ങമല, കൈരളി കരുണാകരന്, എസ്. ഉമാദേവി, അഫ്സല് പത്തനംതിട്ട, ജമീല മുഹമ്മദ്, സാംകുട്ടി അടിമുറി, സൂസന് ജോര്‍ജ്, സുനി റെജി തുടങ്ങിയര്‍ പ്രസംഗിച്ചു.