കല്ലിശേരി: ക്നാനായ മലങ്കര കത്തോലിക്ക സമൂഹം കോട്ടയം അതിരൂപതയുടെ അജപാലന ശുശ്രൂഷ കൂടുതൽ ഫലപ്രദമാകുന്നതിന് ചരിത്ര പ്രാധാന്യമുള്ള കല്ലിശേരിയിൽ പുതിയ മെത്രാസന മന്ദിരം കൂദാശ ചെയ്തു. ‘കിനായി' എന്നു പേരിട്ടിരിക്കുന്ന പുതിയ മന്ദിരം സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ ആസ്ഥാന മന്ദിരമായിരിക്കും. കൂദാശയ്ക്ക് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകി.
തുടർന്നു നടന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ക്നാനായ സമുദായ മെത്രപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് , കോട്ടയം സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സാജൻ, മലങ്കര ഫൊറോന കെസിസി പ്രസിഡന്റ് സാബു പാറാനിക്കൽ, പാസ്റ്ററൽ കൗൺസിൽ മെംബർ സുധീർ നെടിയുഴത്തിൽ, വികാരി ഫാ. റെന്നി കാട്ടേൽ എന്നിവർ പ്രസംഗിച്ചു.